Posts

ഷാണ്മാതുര സ്തവം

ഷാണ്മാതുര സ്തവം ഗൗരിസഹായസുഹൃദുരീകൃതാവായവ ഭുരീഷു വൈരിഷു തമ- സ്സുരീകൃതായുധനിവാരീതദോഷ നിജ – നാരീകലാലസമനഃ ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി നീ നീതിസൂരി കരുണാ – വാരീണ, വാരിധര, ഗൗരീകശോര, മമ ദൂരീകുരുഷ ദുരിതം 1 മല്ലീകൃതത്രിദശമല്ലീ, സദാ സുദതി വല്ലീകുചങ്കണലസത് സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി ഭല്ലീസ്മങയോഽസി ദിതിജൈഃ സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല – വല്ലിവിലോലബുധഹൃദ്- വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ – സല്ലീലപാഹൃദുദജം. 2 പ്രാണീകൃതസ്വനഖരാണീതഭക്തജന – വാണിശമുഖ്യസുമന – ശ്ശ്രേുണിസുജാനുതലതുണീതമാലതിമി- രാണീലചുചുകഭരാ വാണീവിലാസമളിവേണി, വിപഞ്ചിമൃദു – വാണീ തവാംഗരമണീ ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ- മേണീവിശാലനയനാ. 3 രാഗാഭിഷിക്ത നിജകേശാദിപാദ വപു – രാശാപിശാചദഹനാ ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ – നാശാന്തകാനുചര ! ഭോഃ ഭീശാഡ്വലാഹരണഗോശാബകാവനത – കോശാധിപാശു ഭഗവാന്‍ പാശാടവീ ഭവ ഹൃതാശാശയാവപിശി – താശാ ഹി ഭോഗഭുഗിയം. 4 സന്താപസന്തതിനിശാന്താവസന്തമയി കാന്തയുഗാരരതേ, കിന്താവകേ ഹൃദി നിതാന്താകുലശയമ – ഹന്താനപേതമവിതും കിന്താമസം ഭവസി, ചിന്തമണീരുചിര- സന്താനപാദപ ദവ – ശ്ചിന്താധുതാന്തരുജമന്താദി...

ഷണ്മുഖദശകം incomplete

ഷണ്മുഖദശകം ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ  വിലസും - ചില്ലിവല്ലിക്കൊടിക്കുൾ - മൗനപ്പൂതിങ്കളുള്ളൂടുരുകുമമൃതൊഴു- ക്കുണ്ടിലിരുന്നുള്ളലിഞ്ഞും ഞാനും നീയും ഞെരുക്കെക്കലരുവതിനരുൾ- ത്തന്മയാം നിന്നടിത്താർ- ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനട- ക്കീടു മച്ചിൽ ക്കൊഴുന്തേ !        1 തൂമത്തിങ്കൾക്കിടാവും തിരുമുടിയിടയിൽ പാമ്പെലുമ്പുമ്പരാറും ശ്രീമച്ചെമ്പൻ മുടിക്കൽ തിരുവൊളി ചിതറി- ച്ചിന്തുമന്തിച്ചുവപ്പും നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ- ക്കീറു കാർവില്ലു വെല്ലു- ന്നോമൽപ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുൾ- ക്കൺമുനയ്‌ക്കെന്നു കാണാം ?    2 ഓമൽച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും തിങ്കളിൽ പങ്കജപ്പൂ താവിത്തൂകും കടാക്ഷത്തിരുമധുമധുരം മാരി കോരിചൊരിഞ്ഞും കാമം മുൻപായ് മുളയ്ക്കും കളമുളകളറു- ത്തുൾനിലത്തൻപു വിത്തി- ട്ടീമദ്ഭക്തിപ്പൊടിപ്പിൻ പയിർകതിർ വരുമാ - റാകണേ താരകാരേ !

ഷണ്മുഖ സ്തോത്രം

ഷണ്മുഖ സ്തോത്രം  അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1 ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ- ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ- ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2 ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ- മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3 ഈശ, നി‍ന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്- കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4 ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5 ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ- രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും രുഢമായ...

NOT ADDED

1 . ഷണ്മുഖസ്‌തോത്രം added 2 .ഷണ്മുഖദശകം ദശകം 3. ഷാന്മാതുരസ്തവം added
Image
ആശംസകൾ

ആത്മോപദേശശതകം -90-100

Image
You Tube Video Channel Recited By Smt Latha Vaidyer 90 അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ- ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം അനുപദമസ്തിതയാലിതാവൃതം സദ്- ഘനമതിനാലേ കളേബരാദികാര്യം 91 പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം നിയതവുമങ്ങനെ തന്നെ നില്‍ക്കയാലേ പ്രിയമജമവ്യയമപ്രമേയമേകാന്‍ ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു 92 വ്യയമണയാതെ വെളിക്കു വേല ചെയ്യും നിയമമിരിപ്പതു കൊണ്ടു നിത്യമാകും പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ ക്രിയയൊരു കേവലബാഹ്യലിംഗമാകും 93 ചലമുടലറ്റ തനിക്കു തന്റെയാത്മാ- വിലുമധികം പ്രിയവസ്തുവില്ലയന്യം; വിലസിടുമാത്മഗതപ്രിയം വിടാതീ നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. 94 ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്‍ക്കും നില വലുതായൊരു നീതികേടിതത്രേ അറുതിയിടാനരുതാതവാങ്മനോഗോ- ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. 95 വിപുലതയാര്‍ന്ന വിനോദവിദ്യ മായാ- വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത- ന്നവയവമണ്ഡകടാഹകോടിയാകും. 96 അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി- ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും; അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ- യനുഭവവും നിലയറ്റു നിന്നുപോകും. 97 അണ...

ആത്മോപദേശശതകം -70-79

Image
You Tube  Video Channel Recited By Smt Latha Vaidyer 70 ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ കരണകളേബരമൊന്നിതൊക്കെയായി വിരിയുമിതിന്നു വിരാമമെങ്ങും, വേറാ- മറിവവനെന്നറിവോളമോര്‍ത്തിടേണം 71 സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ- ലവനിയിലാരുമനാദി ലീലയത്രേ; അവിരളമാകുമിതാകവേയറിഞ്ഞാ- ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. 72 ക്രിയയൊരു കൂറിതവിദ്യ; കേവലം ചി- ന്മയി മറുകൂറിതു വിദ്യ; മായയാലേ നിയതമിതിങ്ങനെ നില്‍ക്കിലും പിരിഞ്ഞ- ദ്ദ്വയപരഭാവന തുര്യമേകിടുന്നു 73 ഒരു പൊരുളിങ്കലനേകമുണ്ടനേകം പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ അറിവിലടങ്ങുമഭേദമായിതെല്ലാ- വരുമറിവീലതിഗോപനീയമാകും. 74 പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍- പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം; ജഡമമരുന്നതുപോലെ ചിത്തിലും ചി- ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം 75 പ്രകൃതി ജലം തനു ഫേനമാഴിയാത്മാ- വഹമഹമെന്നലയുന്നതൂര്‍മ്മിജാലം അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍ നുകരുവതാമമൃതായതിങ്ങു നൂനം. 76 മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ- ലണിയണിയായല വീശിടുന്ന വണ്ണം അനൃതപരമ്പര വീശിയന്തരാത്മാ- വിനെയകമേ ബഹുരൂപമാക്കിടുന്നു. 77 പരമൊരു വ...