അറിയിപ്പ്
ബഹുമാന്യരെ , ശ്രീ നാരായണ ഗുരുവാൽ രചിക്കപ്പെട്ട വിശിഷ്ട കൃതികൾ പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ഈശ്വരേച്ഛയാൽ രൂപീകൃതമായതാണ് നമദ്ദേവവൃന്ദം ഗുരുകുലം എന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഏകദേശം 1000 പേരാണ് ഇപ്പോൾ ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത് . ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഒരു പുതിയ അനുഭവം തീർക്കുന്നതിനായി നാം ഒരു ബ്ലോഗ് തുടങ്ങുതിനെ കുറിച്ച് ആലോചിച്ചതിന്റെ ഭാഗമായി സുധീഷ് വൈക്കം എന്ന അംഗം മുന്നോട്ടു വരികയും ബ്ലോഗിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സമാരംഭിക്കുകയും ചെയ്തിട്ടുള്ള വിവരം സസന്തോഷം അറിയിക്കുന്നു. ഈ ബ്ലോഗ് ഒരു ഓൺലൈൻ മാഗസിൻ എന്ന പോലെ കൈകാര്യം ചെയ്യാൻ പറ്റുന്നതും മൊബൈൽ ഫോൺ സെറ്റ് ഹാങ്ങ് ആവുന്ന തരത്തിൽ ഡൌൺലോഡുകൾ ഇല്ലാത്ത തരത്തിലുള്ളതും വേണമെങ്കിൽ മാത്രം ഡൌൺലോഡ് ചെയ്യാവുന്നതുമാണ്. വിശ്വഗുരുവിനു പ്രസാദമായി ഒരു അമൂല്യ ഓൺലൈൻ ഗ്രന്ഥം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മനസിലായിട്ടുണ്ടാവുമല്ലോ . എല്ലാ തരത്തിലും ഗുരുവിനായി നമ്മൾ സമർപ്പിക്കുന്ന പ്രസാദമായാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത് .... ഇത് ബ്ലോഗ് എഡിറ്റോറിയൽ ബോർഡിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലായിരിക്കും പ്രവർത്തി...