ആത്മോപദേശശതകം -90-100
You Tube Video Channel Recited By Smt Latha Vaidyer 90 അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ- ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം അനുപദമസ്തിതയാലിതാവൃതം സദ്- ഘനമതിനാലേ കളേബരാദികാര്യം 91 പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം നിയതവുമങ്ങനെ തന്നെ നില്‍ക്കയാലേ പ്രിയമജമവ്യയമപ്രമേയമേകാന്‍ ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു 92 വ്യയമണയാതെ വെളിക്കു വേല ചെയ്യും നിയമമിരിപ്പതു കൊണ്ടു നിത്യമാകും പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ ക്രിയയൊരു കേവലബാഹ്യലിംഗമാകും 93 ചലമുടലറ്റ തനിക്കു തന്റെയാത്മാ- വിലുമധികം പ്രിയവസ്തുവില്ലയന്യം; വിലസിടുമാത്മഗതപ്രിയം വിടാതീ നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. 94 ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്‍ക്കും നില വലുതായൊരു നീതികേടിതത്രേ അറുതിയിടാനരുതാതവാങ്മനോഗോ- ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. 95 വിപുലതയാര്‍ന്ന വിനോദവിദ്യ മായാ- വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത- ന്നവയവമണ്ഡകടാഹകോടിയാകും. 96 അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി- ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും; അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ- യനുഭവവും നിലയറ്റു നിന്നുപോകും. 97 അണ...