Posts

Showing posts from May, 2018

മണ്ണന്തലദേവീസ്തവംafa

Image
മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമെല്ലാം ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി, ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ് ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 1 തിങ്കളും ത്രിദശഗംഗയും തിരുമുടി- ക്കണിഞ്ഞു തെളിയുന്ന നല്‍ - ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു- മെയ് പകുത്ത ശിവമേനിയേ നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില- നിര്‍ത്തി നിത്യവുമഹന്ത വ- ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല- മായ് വരാതരുളുമംബികേ 2 പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍ പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍ പ്രയാസം സമസ്തം പ്രയാതീവ ദൂരം 3 സാധിക്കും സകലം സമസ്തഭുവന- ങ്ങള്‍ക്കും ഹിതം നല്‍കി നീ ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ, ചൈതന്യമായെപ്പൊഴും ബോധിപ്പിപ്പതശേഷമംബുധിയില്‍ വ- ന്നേറിക്കലര്‍ന്നീടുമ- സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ- ന്നേറുന്നു മാറുന്നിതേ 4 ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ- രിവാരിയിലഴുന്തിടാ- തക്ഷമൊക്കെയുമടക്കി വാഴ്വതിനനു- ഗ്രഹിക്ക പരദൈവമേ കുക്ഷിബാധ വലുതായതീവ്യഥ ജയി- പ്പതിന്നു പണിയുണ്ടു നിന്‍ കുക്ഷിതന്നിലിളകാതെ വാണു ദിവസം  കഴിക്കുകിലസംശയം. 5 പമ്...

കാളിനാടകം*afa

Image
നമോ നാദബിന്ദ്വാത്മികേ! നാശഹീനേ! നമോ നാരദാദീഡ്യപാദാരവിന്ദേ! നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ! നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ! സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും മുദാ സംഹരിച്ചും രസിച്ചും രമിച്ചും കളിച്ചും പുളച്ചും മഹാഘോരഘോരം വിളിച്ചും മമാനന്ദദേശേ വസിച്ചും തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന് നും തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം ചൊരിഞ്ഞും പദാംഭോജഭക്തർക്കു നിത്യം വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും കരിഞ്ഞീടുമാറാവിരാതങ്കബീജം കുറഞ്ഞോരു നേരം നിനയ്ക്കുന്ന ഭക്തർ- ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം! നിറഞ്ഞങ്ങനേ വിശ്വമെല്ലാമൊരുപ്പോ- ലറം ചെറ്റുമില്ലാതെ വാണും ചിരന്നാൾ കഴിഞ്ഞാലുമില്ലോരു നാശം; കുറഞ്ഞൊ- ന്നറിഞ്ഞീടരായിന്നഹോ! ഘോരരൂപം മറഞ്ഞീടുമോ വിശ്വമെല്ലാമിതെന്നോർ- ത്തറിഞ്ഞീടുവാൻ ശക്തരാരുള്ളു ലോകേ! മഹാദിവ്യ ദേവേശ, ഗൗരീശ, ശംഭോ, മഹാമായ, നിൻ വൈഭവം ചിന്തനീയം. അടിക്കുള്ളു തോണ്ടിപ്പറിച്ചംബരാന്തം നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി- ങ്ങടക്കം കൊടുപ്പാനിടംപെട്ടിരിക്കും ജടയ്ക്കമ്പിളിത്തെല്ലുമെല്ലും വിലോല- ച്ചലദ്ഭംഗമന്ദാരമാണിക്യമാലാ- വിലയ്ക്കപ്പുറത്തുള്ള രത്നം പതിച്ചു- ജ്ജ്വലിച്ചുത്തര...

ദേവീസ്തവംafa

ദേവീസ്തവം തിരുമേനി നിന്നവയവങ്ങളൂഴിന്നു മുൻ മൊഴിയുന്നതെന്നി മുനികൾക്കുമെന്നംബികേ! കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിൻ മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ!        1 ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും കുതികൊണ്ടു ചാടി വലയാതെകണ്ടങ്ങു നിൻ പാദതാരടുത്തു പദമൂന്നി പൊന്നിൻകനീ!        2 കണികാണുമിക്കനകമോടു കാർവേണി മൺ- പണികാനൽനീരുനികരെന്നു പാടുന്നിതാ പിണിയാറുമാറു പിരിയാതെ പേണുന്ന നിൻ മണിമേനിതന്നിലണയുന്നതിന്നൂതു നീ!        3 ധുനി ചൂടുമയ്യനു തുണയ്ക്കു തോന്നുന്ന നീ മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി- ന്നിനമെന്നതും നിലയിലൂതി നിന്നീടു നീ!        4 ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി- പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ! തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി- ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ!        5 കമരും ചെവിക്കുമതുമല്ല കണ്ണിന്നു തൊ- ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ അമരം തുഴഞ്ഞിതിലിരുന്നുയർന്നങ്...

ഭദ്രകാള്യഷ്ടകം

Image
ഭദ്രകാള്യഷ്ടകം ***** ശ്രീമച്ഛങ്കരപാണിപല്ലവകിര- ല്ലോലംബമാലോല്ലസ- ന്മാലാലോലകലാപകാളകബരീ- ഭാരാവലീഭാസുരീം കാരുണ്യാമൃതവാരിരാശിലഹരീ- പീയൂഷവർഷാവലീം ബാലാംബാം ലളിതാളകാമനുദിനം ശ്രീഭദ്രകാളീം ഭജേ.        1 ഹേലാദാരിതദാരികാസുരശിരഃ- ശ്രീവീരപാണോന്മദ- ശ്രേണീശോണിതശോണിമാധരപുടീം വീടീരസാസ്വാദിനീം പാടീരാദി സുഗന്ധിചൂചുകതടീം ശാടീകുടീരസ്തനീം ഘോടീവൃന്ദസമാനധാടിയുയുധീം ശ്രീഭദ്രകാളീം ഭജേ.        2 ബാലാർക്കായുതകോടിഭാസുരകിരീ- ടാമുക്തമുഗ്ധാളക- ശ്രേണീനിന്ദിതവാസികാമരസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനാമനുദിനം ശ്രീഭദ്രകാളീം ഭജേ.        3 മാതംഗശ്രുതിഭൂഷിണീം മധുധരീ- വാണീസുധാമോഷിണീം ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസർ- ഗ്ഗക്ഷേമസംഹാരിണീം മാതംഗീം മഹിഷാസുരപ്രമഥിനീം മാധുര്യധുര്യാകര- ശ്രീകാരോത്തരപാണിപങ്കജപുടീം ശ്രീഭദ്രകാളീം ഭജേ.        4 മാതംഗാനനബാഹുലേയജനനീം മാതംഗസംഗാമിനീം ചേതോഹാരി തനുച്ഛവീം ശഫരികാ- ചക്ഷുഷ്മതീമംബികാം ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ- മംഭോജഭൂപൂജിതാം സമ്പത്സന്ത...

ശിവശതകം

ശിവശതകം അഴകൊടു ഭാരതയുദ്ധമദ്രിയിന്മേൽ മുഴുചെവിയൻ മുറികൊമ്പുകൊണ്ടു മുന്നം എഴുതി നിറച്ചെളിയോർക്കിണങ്ങി നില്ക്കും മുഴുമുതലാകിയ മൂർത്തി കാത്തുകൊൾക!       1 അരുമറ നാലുമൊരിക്കലോതി മുന്നം കരിമുകിൽവർണ്ണനു പങ്കുചെയ്തു നല്കി പരമതു വള്ളുവർനാവിലും മൊഴിഞ്ഞ- പ്പരിമളഭാരതി കാത്തുകൊൾക നിത്യം!       2 കനകമയിൽമുകളേറി വേലുമേന്തി- ക്കനിവൊടു കണ്ണിണ കങ്കണം നിറഞ്ഞു ജനിമരണച്ചുടുകാടിലാടി വെണ്ണീ- റണിതിരുമേനി തുണയ്ക്കണം സദാ മേ.       3 സനകസനന്ദസനത്കുമാരർ മുൻപാം മുനിജനമോടുപദേശമോതി മുന്നം കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാൽ- ത്തണലിലിരുന്നൊരു മൂർത്തി കാത്തുകൊൾക!       4 ശിവ! ശിവ! നിൻ തിരുനാമമോർത്തു കാ- ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ- നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!       5 ഹരിഭഗവാനരവിന്ദസൂനുവും നിൻ- തിരുവിളയാടലറിഞ്ഞതില്ലയൊന്നും; ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നൂ കരളിലിരുന്നു കളിച്ചിടുന്ന കോലം!       6 ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും തിറമിയ...

ഒരു തമിഴ്‌ശ്ലോകം

ഒരു തമിഴ്‌ശ്ലോകം കൺകളെത്തനൈ കരോടിയെത്തനൈ കരിപ്പുലിത്തൊലികളെത്തനൈ തിങ്കളിൻകലൈ വിടങ്കൾ ചീറുമര- വങ്കളെത്തനൈ ചെറിന്തെഴും കങ്കൈ നീയുമിതുപോൽ കണക്കിലൈ നിൻ- നീരിൽ മൂഴ്കുവൊരെവ്വൊന്റെയും ചങ്കരിത്തുയരുമാങ്കു ചമ്പുവിൻ ചരൂപരാകിയിതു ചത്യമേ .

ചിദംബരാഷ്ടകം

ചിദംബരാഷ്ടകം ബ്രഹ്മമുഖാമരവന്ദിതലിംഗം ജന്മജരാമരണാന്തകലിംഗം കർമ്മനിവാരണകൗശലലിംഗം തൻമൃദു പാതു ചിദംബരലിംഗം.       1 കല്പകമൂലപ്രതിഷ്ഠിതലിംഗം ദർപ്പകനാശയുധിഷ്ഠിരലിംഗം കുപ്രകൃതിപ്രകരാന്തകലിംഗം തൻമൃദു പാതു ചിദംബരലിംഗം.       2 സ്കന്ദഗണേശ്വരകല്പിതലിംഗം കിന്നരചാരണഗായകലിംഗം പന്നഗഭൂഷണപാവനലിംഗം തൻമൃദു പാതു ചിദംബരലിംഗം.       3 സാംബസദാശിവശങ്കരലിംഗം കാമ്യവരപ്രദകോമളലിംഗം സാമ്യവിഹീനസുമാനസലിംഗം തൻമൃദു പാതു ചിദംബരലിംഗം.       4 കലിമലകാനനപാവകലിംഗം സലിലതരംഗവിഭൂഷണലിംഗം പലിതപതംഗപ്രദീപകലിംഗം തൻമൃദു പാതു ചിദംബരലിംഗം.       5 അഷ്ടതനുപ്രതിഭാസുരലിംഗം വിഷ്ടപനാഥവികസ്വരലിംഗം ശിഷ്ടജനാവനശീലിതലിംഗം തൻമൃദു പാതു ചിദംബരലിംഗം.       6 അന്തകമർദ്ദനബന്ധുരലിംഗം കൃന്തിതകാമകളേബരലിംഗം ജന്തുഹൃദിസ്ഥിത ജീവക ലിംഗം തൻമൃദു പാതു ചിദംബരലിംഗം.       7 പുഷ്ടധിയസ്സുചിദംബരലിംഗം ദൃഷ്ടമിദം മനസാനുപഠന്തി അഷ്ടകമേതദവാങ്മനസീയം അഷ്ടതനും പ്രതി യാന്തി നരാസ്തേ.    ...

ശിവസ്തവം

ശിവസ്തവം ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി- ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ!       1 അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ- പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു- ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.       2 അരുളിലണഞ്ഞിരുൾത്തിര മുഴങ്ങിയെഴുന്ന കുളുർ- ന്നുരുമിഴി നാവിലമ്മണമുണർന്നതൊടും പിരിയും അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞുവരും ദുരിതസമുദ്ര,മിമ്പമിതിലെങ്ങു നമുക്കു ശിവ!       3 ശിവ! ശിവ! മാത്രയിൽ പലതരം ചിതറുന്നു വെളി- ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു- ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!       4 അലയുമിതൊക്കെയും കപടനാടകമെന്നറിയും നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ; ഞ്ഞലർശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം?       5 ഇനിയലയാതെ നിന്തിരുവടിക്കടിയൻ ദിനവും മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ; ജ...

സ്വാനുഭവഗീതി

സ്വാനുഭവഗീതി അഥവാ വിഭൂദർശനം മംഗളമെന്മേലരുളും തങ്ങളിലൊന്നിച്ചിടുന്ന സർവജ്ഞൻ, സംഗമമൊന്നിലുമില്ലാ- തംഗജരിപുവിൽ തെളിഞ്ഞു കൺകാണും.       1 കാണും കണ്ണിലടങ്ങി- ക്കാണുന്നില്ലീ നിരന്തരം സകലം, ക്വാണം ചെവിയിലടങ്ങു- ന്നോണം ത്വക്കിൽ തുലഞ്ഞു മറ്റതു പോം.       2 പോമിതുപോലെ തുടങ്ങി- പ്പോമറുരസമപ്പുറത്തു നാവതിലും, പോമിതുപോലെ തുടങ്ങി- പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.       3 ഇന്ദ്രിയമായിടുമന്നാ- ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം, മന്നിലുരുണ്ടുവിഴുമ്പോൽ തന്നില കൈവിട്ടു തെറ്റി വടമറ്റാൽ.       4 അറ്റാലിരുളിലിരിക്കു- ന്നുറ്റോനിവനെന്നുരയ്ക്കിലല്ലലറും, ചുറ്റും കതിരിടുവോൻ തൻ ചുറ്റായ് മറ്റോരിരുട്ടു വിലസിടുമോ?       5 വിലസിടുവോനിവനെന്നാ- ലലസത താനേ കടന്നു പിടികൂടും, നിലയിതു തന്നെ നമുക്കീ നിലയനമേറുമ്പൊഴാണൊരാനന്ദം.       6 ആനന്ദക്കടൽ പൊങ്ങി- ത്താനേ പായുന്നിതാ പരന്നൊരു പോൽ, ജ്ഞാനം കൊണ്ടിതിലേറി- പ്പാനം ചെയ്യുന്നു പരമഹംസജനം.       7 ജനമിതു ...

അർദ്ധനാരീശ്വരസ്തവം

അർദ്ധനാരീശ്വരസ്തവം അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ- ടീടുന്നു നീയെന്നിയേ കയ്യേകീടുവതിന്നു കാൺകിലൊരുവൻ കാരുണ്യവാനാരഹോ! പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ- മുന്നേ പരന്നൂഴിയിൽ പെയ്യാറാകണമേ ഘനാംബു കൃപയാ ഗംഗാനദീധാമമേ!       1 നാടും കാടുമൊരേകണക്കിനു നശി- ച്ചീടുന്നതും നെക്കിന- ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ- ണ്ടീടുന്നതും നിത്യവും തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും പാടും പരീക്ഷിച്ചു നി- ന്നീടും നായകനെന്തു നന്മയരുളായ്- വാനർദ്ധനാരീശ്വരാ?       2 ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ- നാഥന്നുമിപ്പോളുയിർ- ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ- ന്തയ്യോ കുഴപ്പത്തിലായ് നാട്ടിൽക്കണ്ടതശേഷവും ബത നശി- ച്ചീടുന്നതും കണ്ടു നീ മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ? മൂളർദ്ധനാരീശ്വരാ!       3 ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ! നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോർത്തീലയോ? ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ- നെന്നോർത്തിരുന്നോരിലീ- ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ? കൂറർദ്ധനാരീശ്വരാ!       4 മുപ്പാരൊക്കെയി...

ഇന്ദ്രിയവൈരാഗ്യം

ഇന്ദ്രിയവൈരാഗ്യം നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ലടിയനുണ്ടിതു തീർക്ക ശംഭോ!       1 കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ - പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ- ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!       2 ത്വക്കിന്നു ദുഃഖമൊരു നേരവുമില്ലതോർക്കിൽ ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ! വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിൻ- പോക്കൽപ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!       3 തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിൻമെയ് വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം? മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും കണ്ണിന്നു കഷ്ടമിതു നിന്റെ വിഭൂതി ശംഭോ!       4 നാവിന്നെഴുന്ന നരകക്കടലിൽക്കിടന്നു ജീവൻ തളർന്നു ശിവമേ! കര ചേർത്തിടേണം ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി മേവുന്നു, നിൻ മഹിമയാരറിയുന്നു ശംഭോ!       5 നീരും നിരന്ന നിലവും കനലോടു കാറ്റും ചേരും ചിദംബരമതിങ്കലിരുന്നിടും നീ പാരി...

കുണ്ഡലിനിപ്പാട്ട്

കുണ്ഡലിനിപ്പാട്ട് ആടുപാമ്പേ! പുനം തേടു പാമ്പേ! യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശൻപദ- പങ്കജം ചേർന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടി അനന്തൻ നീ ആനന്ദ- മായിരവും തുറന്നാടു പാമ്പേ! ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ! പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ- ന്നുള്ളിൽ കളിക്കുമെന്നാടു പാമ്പേ! പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ! പൂമണക്കുംകുഴലാളകം‌പൂകുമാ- കോമളമേനി കണ്ടാടു പാമ്പേ! നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ! പൂമലരോനും തിരുമാലുമാരും പൊൻ- പൂമേനി കണ്ടില്ലെന്നാടു പാമ്പേ! കാമനെച്ചുട്ട കണ്ണുള്ള കാലാരി തൻ നാമം നുകർന്നുനിന്നാടു പാമ്പേ! വെള്ളിമലയിൽ വിളങ്ങും വേദപ്പൊരു‌- ളുള്ളിൽകളിക്കുമെന്നാടു പാമ്പേ! എല്ലാമിറക്കിയെടുക്കുമേകൻ പദ- പല്ലവം പറ്റി നിന്നാടു പാമ്പേ! എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറി നിന്നാടു പാമ്പേ! എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ! ചൊല്ലെല്ലാമുണ...

സദാശിവദർശനം

സദാശിവദർശനം മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ- റ്റിണങ്ങി നില്ക്കുമുൾക്കുരുന്നുരുക്കി നെക്കി നക്കിടും ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി- ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.       1 കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും- കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാൻ ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല- ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.       2 'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ- ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക- ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ!       3 ശനൈരുയർന്നുയർന്നു വന്നു നിന്നു കൊന്നുതിന്നിടും ദിനം ദിനം ദിനേശനിന്ദുവെന്നു കണ്ടു കന്ദുകം മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമീ ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ!       4 ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു- മായ് വലഞ്ഞുഴന്നിടുന്ന വഴിയതും...

ശിവപ്രസാദപഞ്ചകം final V3 Ref

ശിവപ്രസാദപഞ്ചകം ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ, ഭവസങ്കടനാശന, പാഹി ശിവ, കവിസന്തതി സന്തതവും തൊഴുമെൻ- ഭവനാടകമാടുമരുമ്പൊരുളേ!       1 പൊരുളെന്നുമുടമ്പൊടു മക്കളുയിർ- ത്തിരളെന്നുമിതൊക്കെയനർത്ഥകരം കരളീന്നു കളഞ്ഞു കരുംകടലിൽ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.       2 പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ- ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും കുടികൊണ്ടു കുടിക്കുമരും കുടിനീ- രടിതട്ടിയകത്തു നിറഞ്ഞിരി നീ.       3 ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതുകൊണ്ടു കൃപാനിധിയേ, കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ- ക്കളവുണ്ടൊരു സീമ നിനക്കു നഹി.       4 കനിവെന്നിലിരുത്തിയനങ്ഗരസ- ക്കനി തട്ടിയെറിഞ്ഞു കരം കഴുകി തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ, കഴലേകുക നീ.       5

തേവാരപ്പതികങ്കൾ

തേവാരപ്പതികങ്കൾ പതികം ഒന്ന് :- ഞാനോതയമേ! ഞാതുരുവേ! നാമാതിയിലാ നർക്കതിയേ! യാനോ നീയോ ആതിപരം, യാതായ് വിടുമോ പേചായേ; തേനാർ തില്ലൈച്ചീരടിയാർ തേടും നാടാമരുമാനൂർ- കോനേ! മാൻനേർ വിഴി പാകം കൊണ്ടായ് നയിനാർ നായകമേ!       1 ആൾവായ് നീയെന്നാവിയൊടീ- യാക്കൈ പൊരുൾ മുമ്മലമുതിരും തേൾവായിടൈയിറ്റിരിയാമ- റ്റേവേ കാവായ് പെരിയോവേ! നാൾ വാടന്തം നരുനരെന നെരുക്കിൻറതു പാരരുമാനൂർ നാൾവാണിൻറാടാരായോ നാതാ, നയിനാർ നായകമേ!       2 ഉരുവായരുവായരുവുരുവാ- യൊന്റായ് പലവായുയിർക്കുയിരായ് തെരുളായരുളായ് തേരുരുണി- ന്റിടമായ് നടുമാത്തിരൈ വടിവായ് ഇരുളായ് വെളിയായികപരമാ- യിൻറായന്റായരുമാനൂർ മരുവായ് വരുവായെനൈയാൾവായ് നാതാ, നയിനാർ നായകമേ!       3 വാനായ് മലൈയായ് വാടിയിനും വാണാൾ വീണായഴിയുമുനെൻ ഊനായുയിരായുടയോനായ് ഒൻറായ് മൂൻറായ് വാരായോ കാനായനലായ് കനൈ കടലായ് കാരായ് വെളിയായരുമാനൂർ താനായ് നിർക്കും തർപരമുൻ താൾ താ നയിനാർ നായകമേ!       4 പൂവായ് മണമായ് പുണരചമായ് പൊടിയായ് മുടിയായ് നെടിയോനായ് തീവായുരുവായ് തിരിചിയമായ് തേനാരമുതായ് തികഴ്...

മനനാതീതം

മനനാതീതം കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ- ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു; പെരുംകരുണയാറണിയുമയ്യനെ മറന്നി- ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?        1 മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ തരുന്നു പല നന്മ തടവീടുമടി രണ്ടും വരുന്ന പല ചിന്തകളറുന്നതിനുപായാ- ലിരന്നിതു മറന്നുകളയായ്‌വതിനടുത്തേൻ.        2 അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും പടത്തലവിമാരൊടു പടയ്ക്കടിയനാളോ? എടുത്തരികിരുത്തിയരുളേണമിനിയും പൊ- ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു?        3 അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും വിളങ്ങി വിളയാടി നടകൊള്ളുമിവരോടി- മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു.        4 വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം കളഞ്ഞതിലകപ്പറവ വീണു വലയുന്നു; വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?        5 ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി- ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്- ത്തൊഴുന്നു തുയരോടിവിടെ ന...

ചിജ്ജഡചിന്തനം

ചിജ്ജഡചിന്തനം ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളർന്നു വരുന്നൊരു നിൻ വടിവെന്നുമിരുന്നു വിളങ്ങിടണം.       1 ഇടണേയിരുകണ്മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2 നിലമോടു നെരുപ്പു നിരന്നൊഴുകും ജലമാശുഗനംബരമഞ്ചിലുമേ അലയാതെയടിക്കടി നൽകുക നിൻ നിലയിന്നിതുതന്നെ നമുക്കു മതി.       3 മതി തൊട്ടു മണം മുതലഞ്ചുമുണർ- ന്നരുളോളവുമുള്ളതു ചിൻമയമാം ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ- മിതു രണ്ടിലുമായമരുന്നഖിലം.       4 അഖിലർക്കുമതിങ്ങനെ തന്നെ മതം സുഖസാദ്ധ്യമിതെന്നു ശുകാദികളും പകരുന്നു പരമ്പരയായ് പലതും ഭഗവാനുടെ മായയഹോ! വലുതേ.       5 വലുതും ചെറുതും നടുമദ്ധ്യവുമാ- യലയറ്റുയരുന്ന ചിദംബരമേ! മലമായയിലാണു മയങ്ങി മനം നില വിട്ടു നിവർന്നലയാതരുളേ.       6 അരുളേ, തിരുമേനിയണഞ്ഞിടുമീ- യിരുളേ, വെളിയേ,യിടയേ, പൊതുവേ, കരളേ, കരളിങ്കലിരിക്കുമരും- പൊരുളേ, പുരി മൂന്നുമെരിച്ചവനേ!    ...

വിഷ്ണ്വഷ്ടകം

വിഷ്ണ്വഷ്ടകം  വിഷ്ണും വിശാലാരുണപദ്മനേത്രം വിഭാന്തമീശാംബുജയോനിപൂജിതം സനാതനം സന്മതിശോധിതം പരം പുമാംസമാദ്യം സതതം പ്രപദ്യേ.       1 കല്യാണദം കാമഫലപ്രദായകം കാരുണ്യരൂപം കലികല്മഷഘ്നം കലാനിധിം കാമതനൂജമാദ്യം നമാമി ലക്ഷ്മീശമഹം മഹാന്തം.       2 പീതാംബരം ഭൃംഗനിഭം പിതാമഹ- പ്രമുഖ്യവന്ദ്യം ജഗദാദിദേവം കിരീടകേയൂരമുഖൈഃ പ്രശോഭിതം ശ്രീകേശവം സന്തതമാനതോƒസ്മി.       3 ഭുജംഗതല്പം ഭുവനൈകനാഥം പുനഃ പുനഃ സ്വീകൃതകായമാദ്യം പുരന്ദരാദ്യൈരപി വന്ദിതം സദാ മുകുന്ദമത്യന്തമനോഹരം ഭജേ.       4 ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം ശയാനമാദ്യന്തവിഹീനമവ്യയം സത്സേവിതം സാരസനാഭമുച്ചൈർ- വിഘോഷിതം കേശിനിഷൂദനം ഭജേ.       5 ഭക്താർത്തിഹന്താരമഹർന്നിശം തം മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം ഭവഘ്നമാധാരമഹാശ്രയം പരം പരാപരം പങ്കജലോചനം ഭജേ.       6 നാരായണം ദാനവകാനനാനലം നതപ്രിയം നാമവിഹീനമവ്യയം ഹർത്തും ഭുവോ ഭാരമനന്തവിഗ്രഹം സ്വസ്വീകൃതക്ഷ്മാവരമീഡിതോƒസ്മി.       7 നമോƒസ്തു തേ നാഥ! വരപ...

ശ്രീവാസുദേവാഷ്ടകം

ശ്രീവാസുദേവാഷ്ടകം ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ- കൗമോദകീഭയനിവാരണചക്രപാണേ, ശ്രീവത്സവത്സ, സകലാമയമൂലനാശിൻ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       1 ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല, ഗോപീജനാംഗകമനീയനിജാംഗസംഗ, ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       2 നീലാളികേശ, പരിഭൂഷിതബർഹിബർഹ, കാളാംബുദദ്യുതികളായകളേബരാഭ, വീര, സ്വഭക്തജനവത്സല, നീരജാക്ഷ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       3 ആനന്ദരൂപ, ജനകാനകപൂർവദുന്ദു- ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ, മാനാപമാനസമമാനസരാജഹംസ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       4 മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ, കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ, സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       5 കംസാസുരദ്വിരദകേസരിവീര, ഘോര- വൈരാകരാമയവിരോധകരാജ, ശൗരേ, ഹംസാദിരമ്യസരസീരുഹപാദമൂല, ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       6 സംസാരസങ്കടവിശങ്കടകങ്കടായ സർവാർത്ഥദായ സദയായ സനാതനായ സച്ചിന്മയായ ഭവതേ സതതം നമോസ്തു ശ്...

വിനായകാഷ്ടകം corrected

Image
വിനായകാഷ്ടകം 1 നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേ f ഭീഷ്ടസന്ദം. 2 കിലദ്ദേവഗോത്രം കനദ്ധേമഗാത്രം സദാനന്ദമാത്രം മഹാഭക്തമിത്രം ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം. സമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം. 3 ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം ഗളാമ്ഭോദകാലം സദാ ദാനശീലം സുരാരാതികാലം മഹേശാത്മബാലം ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 4 ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരം സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം കടേ ദാനപൂരം ജടാഭോഗിപൂരം കലാബിന്ദുതാരം ഭജേ ശൈവവീരം. 5 കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷം ചലത്സാരസാക്ഷം പരാശക്തിപക്ഷം ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 6 സദാശം സുരേശം സദാ പാതുമീശം നിദാനോദ്ഭവം ശാങ്കരപ്രേമകോശം ധൃതശ്രീനിശേശം ലസദ്ദന്തകോശം ചലച്ഛൂലപാശം ഭജേ കൃത്തപാശം. 7 തതാനേകസന്തം സദാ ദാനവന്തം ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം കരാത്മീയദന്തം ത്രിലോകകൈകവൃന്തം സുമന്ദം പരന്തം ഭജേ ऽ ഹം ഭവന്തം. 8 ശിവപ്രേമപിണ്‌ഡം പരം സ്വര്‍ണ്ണവര്‍ണ്ണം ലസ...

സoന്യാസി മഹിമ

Image
സoന്യാസി മഹിമ               1 വഴിയേ സന്യസിച്ചുള്ള മഹിമാവിങ്ങുയർന്നതായ് നിന്നീടുന്നിതു ശാസ്ത്രത്തിൽ നിർണ്ണയം സ്പൃഹണീയമാം                 2 സംന്യാസി മഹിമാവിന്നു സന്നിഭം ചൊല്കിലുർവ്വിയിൽ ഒന്നില്ലാതാകെ മൃതരെയെ ണ്ണീടുന്നതിനൊപ്പമാം.                3 ബന്ധമോക്ഷങ്ങളിൽ ഭേദം കണ്ടിങ്ങു കഠിനവ്രതം പൂണ്ടവർക്കുള്ള മഹിമ ഭൂവിലേറ്റമുയർന്നതാം.                   4 വലുതാം വാനിൽ വാഴുവോർക്കു  തലയാമിന്ദ്രനൂഴിയിൽ ജിതേന്ദ്രിയന്റെശക്തിക്കുമതിയാമൊരു സാക്ഷിയാം.                  5 അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ തളച്ചവൻമോക്ഷഭൂവിൽ മുളയ്ക്കുമൊരു ബീജമാം.                   6 കഴിയാത്തതു ചെയ്തീടും മഹാന്മാരല്പരായവർ ചെയ്‌കയില്ലൊരു കാലത്തും ചെയ്തീടാൻ കഴിയാത്തത്.                ...

ശ്രീകൃഷ്ണ ദർശനം

Image
ശ്രീകൃഷ്ണ ദർശനം ഭൂയോവൃത്തിനിവൃത്തിയായ്  ബ് ഭുവനവും  - സത്തിൽ തിരോഭൂതമായ് പീയൂഷധ്വനിലീനമായ്ച്ചുഴലവും ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തി ൽ പ്രകാശിക്കുമ - ക്കായാവിൻ മലർമേനി കൗസ്തുഭമണി - ഗ്രീവന്റെ ദിവ്യോത്സവം   You Tube Please feel free to contact  namaddeva@gmail.com or comment below in the comment box

അനുകമ്പാ ദശകം

Image
അനുകമ്പാദശകം ഒരുപീഢയെറുമ്പിനും വരു - ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല് ‌ കുകുള്ളി ൽ ‍ നി ൻ  ‍- തിരുമെയ് ‌ വിട്ടകലാതെ ചിന്തയും . – (1). അരുളാ ൽ ‍‍ വരുമിമ്പമ ൻ ‍ പക - ന്നൊരു നെഞ്ചാ ൽ ‍ വരുമല്ലലൊക്കെയും ഇരുള ൻ ‍ പിനെ മാറ്റുമല്ലലി ൻ ‍- കരുവാകും കരുവാമിതേതിനും . – (2) അരുള ൻ പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം “ അരുളുള്ളവാനാണു ജീവി ” യെ - ന്നുരുവിട്ടീടുകയീ നവാക്ഷരി . – (3) അരുളില്ലയതെങ്കിലസ്ഥി തോ ൽ ‍ സിര നാറുന്നൊരുടമ്പുതാനവ ൻ ‍; മരുവി ൽ   പ്രവഹിക്കുമംബുവ - പ്പുരുഷ ൻ ‍ നിഷ് ‌ ഫലഗന്ധപുഷ് ‌ പ മാം . – (4) വരുമാറുവിധം വികാരവും വരുമാറില്ലറിവിന്നിതിന്നു നേ ർ  ‍; ഉരുവാമുട ൽ വിട്ടു കീ ർ ത്തിയാ - മുരുവാ ർ ‍ ന്നിങ്ങനുകമ്പ നിന്നിടും . – (5) പരമാ ർ ‍ ത്ഥമുരച്ചു തേ ർ ‍ വിടും പൊരുളോ ? ഭൂതദയാക്ഷമാബ്ധിയോ ? സരളാദ്വയഭാഷ്യകാര നാം ഗുരുവോയീയനുകമ്പയാണ്ടവ ൻ ? -(6) പുരുഷാകൃതി പൂണ്ട ദൈവമോ ? നരദിവ്യാകൃതിപൂണ്ട ധ ർ മ്മമോ ? പരമേശപവിത്രപുത്രനോ ? കരുണാവാ ൻ ‍ നബി മുത്തുരത്നമോ ? – (7) ജ്വരമാറ്റി ...