ഷണ്മുഖദശകം incomplete

ഷണ്മുഖദശകം

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ  വിലസും -
ചില്ലിവല്ലിക്കൊടിക്കുൾ -
മൗനപ്പൂതിങ്കളുള്ളൂടുരുകുമമൃതൊഴു-
ക്കുണ്ടിലിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിനരുൾ-
ത്തന്മയാം നിന്നടിത്താർ-
ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനട-
ക്കീടു മച്ചിൽ ക്കൊഴുന്തേ !        1

തൂമത്തിങ്കൾക്കിടാവും തിരുമുടിയിടയിൽ
പാമ്പെലുമ്പുമ്പരാറും
ശ്രീമച്ചെമ്പൻ മുടിക്കൽ തിരുവൊളി ചിതറി-
ച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ-
ക്കീറു കാർവില്ലു വെല്ലു-
ന്നോമൽപ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുൾ-
ക്കൺമുനയ്‌ക്കെന്നു കാണാം ?    2

ഓമൽച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും
തിങ്കളിൽ പങ്കജപ്പൂ
താവിത്തൂകും കടാക്ഷത്തിരുമധുമധുരം
മാരി കോരിചൊരിഞ്ഞും
കാമം മുൻപായ് മുളയ്ക്കും കളമുളകളറു-
ത്തുൾനിലത്തൻപു വിത്തി-
ട്ടീമദ്ഭക്തിപ്പൊടിപ്പിൻ പയിർകതിർ വരുമാ -
റാകണേ താരകാരേ !














Comments

Popular posts from this blog

അനുകമ്പാ ദശകം

അറിയിപ്പ്

സ്വാനുഭവഗീതി