Posts

Showing posts from May, 2019

ഷാണ്മാതുര സ്തവം

ഷാണ്മാതുര സ്തവം ഗൗരിസഹായസുഹൃദുരീകൃതാവായവ ഭുരീഷു വൈരിഷു തമ- സ്സുരീകൃതായുധനിവാരീതദോഷ നിജ – നാരീകലാലസമനഃ ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി നീ നീതിസൂരി കരുണാ – വാരീണ, വാരിധര, ഗൗരീകശോര, മമ ദൂരീകുരുഷ ദുരിതം 1 മല്ലീകൃതത്രിദശമല്ലീ, സദാ സുദതി വല്ലീകുചങ്കണലസത് സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി ഭല്ലീസ്മങയോഽസി ദിതിജൈഃ സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല – വല്ലിവിലോലബുധഹൃദ്- വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ – സല്ലീലപാഹൃദുദജം. 2 പ്രാണീകൃതസ്വനഖരാണീതഭക്തജന – വാണിശമുഖ്യസുമന – ശ്ശ്രേുണിസുജാനുതലതുണീതമാലതിമി- രാണീലചുചുകഭരാ വാണീവിലാസമളിവേണി, വിപഞ്ചിമൃദു – വാണീ തവാംഗരമണീ ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ- മേണീവിശാലനയനാ. 3 രാഗാഭിഷിക്ത നിജകേശാദിപാദ വപു – രാശാപിശാചദഹനാ ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ – നാശാന്തകാനുചര ! ഭോഃ ഭീശാഡ്വലാഹരണഗോശാബകാവനത – കോശാധിപാശു ഭഗവാന്‍ പാശാടവീ ഭവ ഹൃതാശാശയാവപിശി – താശാ ഹി ഭോഗഭുഗിയം. 4 സന്താപസന്തതിനിശാന്താവസന്തമയി കാന്തയുഗാരരതേ, കിന്താവകേ ഹൃദി നിതാന്താകുലശയമ – ഹന്താനപേതമവിതും കിന്താമസം ഭവസി, ചിന്തമണീരുചിര- സന്താനപാദപ ദവ – ശ്ചിന്താധുതാന്തരുജമന്താദി...

ഷണ്മുഖദശകം incomplete

ഷണ്മുഖദശകം ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ  വിലസും - ചില്ലിവല്ലിക്കൊടിക്കുൾ - മൗനപ്പൂതിങ്കളുള്ളൂടുരുകുമമൃതൊഴു- ക്കുണ്ടിലിരുന്നുള്ളലിഞ്ഞും ഞാനും നീയും ഞെരുക്കെക്കലരുവതിനരുൾ- ത്തന്മയാം നിന്നടിത്താർ- ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനട- ക്കീടു മച്ചിൽ ക്കൊഴുന്തേ !        1 തൂമത്തിങ്കൾക്കിടാവും തിരുമുടിയിടയിൽ പാമ്പെലുമ്പുമ്പരാറും ശ്രീമച്ചെമ്പൻ മുടിക്കൽ തിരുവൊളി ചിതറി- ച്ചിന്തുമന്തിച്ചുവപ്പും നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ- ക്കീറു കാർവില്ലു വെല്ലു- ന്നോമൽപ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുൾ- ക്കൺമുനയ്‌ക്കെന്നു കാണാം ?    2 ഓമൽച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും തിങ്കളിൽ പങ്കജപ്പൂ താവിത്തൂകും കടാക്ഷത്തിരുമധുമധുരം മാരി കോരിചൊരിഞ്ഞും കാമം മുൻപായ് മുളയ്ക്കും കളമുളകളറു- ത്തുൾനിലത്തൻപു വിത്തി- ട്ടീമദ്ഭക്തിപ്പൊടിപ്പിൻ പയിർകതിർ വരുമാ - റാകണേ താരകാരേ !

ഷണ്മുഖ സ്തോത്രം

ഷണ്മുഖ സ്തോത്രം  അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1 ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ- ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ- ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2 ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ- മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3 ഈശ, നി‍ന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്- കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4 ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5 ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ- രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും രുഢമായ...