Posts

Showing posts from June, 2018

script ,module

ൻ്റെ f

ആശംസാകുറിപ്പ് -MANI EZHUPUNNA afavoided

Image
ഓം ശ്രീ നാരായണ  പരമ ഗുരവേ നമഃ നമഃദ്ദേവവൃന്ദം ഗുരുകുലത്തിന്റെ ഈ സംരംഭം വിജയകരമായി തീരട്ടേ... ശ്രീ നാരായണ ഗുരു തൃപ്പാദങ്ങളുടെ ദർശന പ്രചാരണങ്ങൾക്കായുള്ള ഈ സംരംഭത്തിന് എല്ലാവിധ ഗുരുകടാക്ഷങ്ങളുമുണ്ടാവട്ടേ എന്ന് എല്ലാ സുമനസ്സുകൾക്കുമൊപ്പം എ ൻ്റെ യും പ്രാർത്ഥനകൾ അർപ്പിച്ചുകൊള്ളുന്നു... വിജയാശംസകൾ നേർന്നുകൊള്ളുന്നു... ഒപ്പം പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ...    സസ്നേഹം PA Mani Ezhupunna (Group Admin)

Note From Media Admin

Image
D E D I C A T I O N    O  F    T H E    B L O G ബഹുമാന്യരേ ,        വളരെയേറെ ശ്രമങ്ങൾക്കൊടുവിൽ നമ്മുടെ ബ്ലോഗ് ശിവഗിരീശ തൃപ്പാദങ്ങൾക്കുസമർപ്പിക്കാൻകഴിഞ്ഞിരിക്കുന്നുഎന്നതുതന്നെ സന്തോഷവും ആത്മസംതൃപ്തിയും ഉളവാക്കുന്നതാണ്.     ബ്ലോഗ് പണിപ്പുരയിലായിരുന്ന സമയത്ത് എന്നോടൊപ്പം പ്രവർത്തിച്ച ബഹുമാന്യരായ ശ്രീ.മോഹൻ ശ്രീഗുരു,  ശ്രീ വിനോദ് ചിറയിൻകീഴ്, ശ്രീമതി സുഗത പ്രമോദ്, ശ്രീമതി സുജ സദാശിവൻ , ശ്രീമതി അംബിളി ഗോപകുമാർ ,ശ്രീമതി സീമ ചെങ്ങന്നൂർ എന്നിവരുടെ ഉപദേശങ്ങൾക്കും സഹായങ്ങൾക്കും നന്ദി പറയാതെ വയ്യ.ഈ ബ്ലോഗ് വരുന്നു എന്നറിഞ്ഞ നിരവധിയായ  നമദ്ദേവവൃന്ദം കുടുംബാംഗങ്ങൾ എന്നെ നേരിൽ വിളിച്ചു പ്രോത്സാഹനങ്ങൾ അറിയിച്ചതും മറക്കാവതല്ല. ഗുരുവിനെക്കുറിച്ചുള്ള സമസ്ത വിവരവും , കൃതികളും , ആലാപനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം സമാഹരിച്ച് ഓൺലൈനിൽ നിലനിർത്തുക എന്നതാണ് ഈ  ഭക്തൻ ആഗ്രഹിക്കുന്നത്. ഏവർക്കും സൗജന്യമായി റഫർ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ഗ്രന്ഥാവലിയാണ് ഗുരു കൃപയാൽ തയ്യാറാക്കുന്നത്. ബൃഹത്തായ...

RESEARCH afavoided

Image
R  E  S  E  A  R  C  H       A  R  T  I  C  L  E ഭഗവാൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ  സമ്പാദകൻ -- അമ്പാടി സുജി, ദുബായ് SUJI AMBADI, DUBAI ഭഗവാൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ നമുക്ക് മനസുകൊണ്ട് സഞ്ചരിക്കാം ..............           ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ ഒരു പക്ഷേ നിങ്ങളിൽ പലർക്കും അറിവുള്ളതാകാം. കടയ്ക്കാവൂർ സ്വദേശിയായ ഞാൻ പ്രവാസജീവിതത്തിനു മുൻപ് '' ശിവഗിരി '' എന്ന പുണ്യഭൂമിയിൽ അധികം പോയിട്ടില്ലാത്ത ഒരു വ്യക്തി ആണെന്ന് വളരെ വിഷമത്തോടെ ഞാൻ പറയെട്ടെ...  വർഷങ്ങൾക് മുൻപ് വളരെ യാദൃശ്ചികമായിട്ടാണ് UAE SNDP സംഘടിപ്പിച്ച തീർത്ഥാടനം കാണാനുള്ള ഭാഗ്യം ഉണ്ടായത്. അന്ന് അവിടെ കാണാൻ കഴിഞ്ഞത് ശിവഗിരി തന്നെയാണ്, സമാധി മണ്ഡപവും , ശാരദാമഠവും ഗുരുദേവവിഗ്രഹവും കൊടിമരവും ഫ്‌ളോട്ടും പദയാത്രയും കൊടിതോരണങ്ങളും ചെണ്ടമേളവും ഒക്കെ അവിടെ കാണാൻ കഴിഞ്ഞു .  അന്ന് ഞങ്ങൾക്കും മനസ്സിൽ തോന്നി ( ഒരു പക്ഷെ അന്ന് ഗുരുദേവൻ മനസ്സിൽ തോന്നിപ്പിച്ചതാകാമെന്ന് എന്ന് ഇപ്പോൾ...

EDITORIAL SUITE afavoided

Image
THE BLOG EDITORIAL SUITE 🔺 CHIEF EDITOR:       * 🔺 EDITORS :      ശ്രീ മണി എഴുപുന്ന               (മുഖ്യ അഡ്മിൻ )         ശ്രീമതി സുഗത പ്രമോദ്     ( പ്രശസ്ത കവയത്രി, ഗാനരചയിതാവ് എഴുത്തുകാരി എന്നീ മേഖലകളിൽ അതി പ്രശസ്ത,ഗുരു നിത്യ ചൈതന്യ യതിയുടെ അനുഗ്രഹീതയായ മനസപുത്രി)      ശ്രീമതി സുജ സദാശിവൻ മുംബൈ         (അനുഗ്രഹീത ഗുരുഭക്ത, ഗുരുകൃതി ജ്ഞാനം , നമദേവവൃന്ദം അഡ്മിൻ)       ശ്രീ വിനോദ്‌കുമാർ ചിറയങ്കീഴ്           മികച്ച സംഘാടകൻ , ഗുരു ഭക്തൻ,ഗായകൻ , കൃതി ജ്ഞാനം    ശ്രീമതി അമ്പിളി ഗോപകുമാർ ബറോഡ  🔺 BLOG ADMINISTRATION - CUSTODY AND MAINTENANCE        ശ്രീ സുധീഷ് വൈക്കം- MEDIA ADMIN       ( ബ്ലോഗർ , സോഷ്യൽ മീഡിയ മേഖലയിൽ സജീവ സാന്നിധ്യം , യൂട്യൂബ് ചാനൽ അഡ്മിനിസ്ട്രേഷൻ ഉപദേശകൻ, )      

കോലതീരേശസ്തവം afa

Image
കോലതീരേശസ്തവം കാലാശ്രയമെന്നായണയുന്നോർക്കനുകൂലൻ ഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം   പ്രതികൂലൻ പാലിക്കണമെന്നെപ്പരിചോടിന്നു   കുളത്തൂർ കോലത്തുകരക്കോവിലിൽ   വാഴും   പരമേശൻ .       1 ഈ   ലോകമശേഷം   ക്ഷണമാത്രേണ   സൃജിച്ചാ - രാലോകനമാത്രേണ   ഭരിക്കുന്നനുവേലം ഈ   ലീലകളാടുന്നവനാണ്ടീടണമെന്നെ - കോലത്തുകര ക്കോവിലിൽ   വാഴും   പരമേശൻ .       2 സർവ്വാശ്രയമെങ്ങും   നിറയുന്നോനപി   ഭക്തർ - ക്കിവ്വാറൊരു   രൂപം   ഭജനത്തിന്നു   ധരിപ്പോൻ ആലസ്യമൊഴിച്ചപ്പരബോധം   തരണം   മേ കോലത്തുകരക്കോവിലിൽ   വാഴും   പരമേശൻ .       3 ഈ   ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി - ങ്ങാലോചന   കൂടാതപഥത്തിങ്കലണഞ്ഞാൽ ആ   ലാക്കിലുടൻ   സന്മതി   തോന്നിക്കുകെനിക്കെൻ കോലത്തുകരക്കോവിലിൽ   വാഴും   പരമേശൻ .       4 കൈകാൽ   മുതലാമെന്നുടെയംഗങ്ങളില...