സ്വാനുഭവഗീതി അഥവാ വിഭൂദർശനം മംഗളമെന്മേലരുളും തങ്ങളിലൊന്നിച്ചിടുന്ന സർവജ്ഞൻ, സംഗമമൊന്നിലുമില്ലാ- തംഗജരിപുവിൽ തെളിഞ്ഞു കൺകാണും. 1 കാണും കണ്ണിലടങ്ങി- ക്കാണുന്നില്ലീ നിരന്തരം സകലം, ക്വാണം ചെവിയിലടങ്ങു- ന്നോണം ത്വക്കിൽ തുലഞ്ഞു മറ്റതു പോം. 2 പോമിതുപോലെ തുടങ്ങി- പ്പോമറുരസമപ്പുറത്തു നാവതിലും, പോമിതുപോലെ തുടങ്ങി- പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം. 3 ഇന്ദ്രിയമായിടുമന്നാ- ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം, മന്നിലുരുണ്ടുവിഴുമ്പോൽ തന്നില കൈവിട്ടു തെറ്റി വടമറ്റാൽ. 4 അറ്റാലിരുളിലിരിക്കു- ന്നുറ്റോനിവനെന്നുരയ്ക്കിലല്ലലറും, ചുറ്റും കതിരിടുവോൻ തൻ ചുറ്റായ് മറ്റോരിരുട്ടു വിലസിടുമോ? 5 വിലസിടുവോനിവനെന്നാ- ലലസത താനേ കടന്നു പിടികൂടും, നിലയിതു തന്നെ നമുക്കീ നിലയനമേറുമ്പൊഴാണൊരാനന്ദം. 6 ആനന്ദക്കടൽ പൊങ്ങി- ത്താനേ പായുന്നിതാ പരന്നൊരു പോൽ, ജ്ഞാനം കൊണ്ടിതിലേറി- പ്പാനം ചെയ്യുന്നു പരമഹംസജനം. 7 ജനമിതു ...
Comments
Post a Comment