സoന്യാസി മഹിമ
![]() |
സoന്യാസി മഹിമ
1
വഴിയേ സന്യസിച്ചുള്ള മഹിമാവിങ്ങുയർന്നതായ്
നിന്നീടുന്നിതു ശാസ്ത്രത്തിൽ നിർണ്ണയം സ്പൃഹണീയമാം
2
സംന്യാസി മഹിമാവിന്നു സന്നിഭം ചൊല്കിലുർവ്വിയിൽ
ഒന്നില്ലാതാകെ മൃതരെയെ ണ്ണീടുന്നതിനൊപ്പമാം.
3
ബന്ധമോക്ഷങ്ങളിൽ ഭേദം കണ്ടിങ്ങു കഠിനവ്രതം
പൂണ്ടവർക്കുള്ള മഹിമ ഭൂവിലേറ്റമുയർന്നതാം.
4
വലുതാം വാനിൽ വാഴുവോർക്കു തലയാമിന്ദ്രനൂഴിയിൽ
ജിതേന്ദ്രിയന്റെശക്തിക്കുമതിയാമൊരു സാക്ഷിയാം.
5
അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ
തളച്ചവൻമോക്ഷഭൂവിൽ മുളയ്ക്കുമൊരു ബീജമാം.
6
കഴിയാത്തതു ചെയ്തീടും മഹാന്മാരല്പരായവർ
ചെയ്‌കയില്ലൊരു കാലത്തും ചെയ്തീടാൻ കഴിയാത്തത്.
7
ശബ്ദം സ്പർശം രൂപരസംഘ്രാണമഞ്ചിൻ വിഭാഗവും
അറിയുന്നവനിൽത്തന്നെ പെരുതാം ലോകമൊക്കെയും
8
പരിപൂർണ്ണ വയസ്സുള്ള നരനിൽ ഗരിമാവിനെ
അവരന്നരുളിചെയ്ത മറയിങ്ങറിയിച്ചിടും.
9
ഗുണാമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ
കോപം ക്ഷണികമെന്നാലും ഭൂവിൽ ദുർവാരമാമത്.
10
സർവ്വ പ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാൽ
അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്യാസിമാരെയാം.
Please feel free to contact namaddeva@gmail.com
or comment below in the comment box

Comments
Post a Comment