ദൈവ ദശകം Final

RECITED BY SRI SABU KOKKATT, VAIKOM
MUSICIAN 

YouTube 


ദൈവ ദശകം
1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്‌ധിക്കൊ     -
രാവിവന്‍തോണി നിന്‍പദം.
2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
4
ആഴിയും തിരയും കാറ്റും 
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
5
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടി-
 ക്കുളള സാമഗ്രിയായതും
6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ!, ജയിക്കുക.
9
ജയിക്കുക മഹാദേവ!
ദീനാവനപരായണാ!
ജയിക്കുക  ചിദാനന്ദ!
ദയാസിന്ധോ!  ജയിക്കുക.
10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം

YouTube

Please feel free to contact namaddeva@gmail.com

or comment below in the comment box

Comments

Popular posts from this blog

അനുകമ്പാ ദശകം

അറിയിപ്പ്

സ്വാനുഭവഗീതി