RESEARCH afavoided
സമ്പാദകൻ --അമ്പാടി സുജി, ദുബായ്
![]() |
| SUJI AMBADI, DUBAI |
ഭഗവാൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ നമുക്ക് മനസുകൊണ്ട് സഞ്ചരിക്കാം ..............
ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ ഒരു പക്ഷേ നിങ്ങളിൽ പലർക്കും അറിവുള്ളതാകാം. കടയ്ക്കാവൂർ സ്വദേശിയായ ഞാൻ പ്രവാസജീവിതത്തിനു മുൻപ് '' ശിവഗിരി '' എന്ന പുണ്യഭൂമിയിൽ അധികം പോയിട്ടില്ലാത്ത ഒരു വ്യക്തി ആണെന്ന് വളരെ വിഷമത്തോടെ ഞാൻ പറയെട്ടെ...
വർഷങ്ങൾക് മുൻപ് വളരെ യാദൃശ്ചികമായിട്ടാണ് UAE SNDP സംഘടിപ്പിച്ച തീർത്ഥാടനം കാണാനുള്ള ഭാഗ്യം ഉണ്ടായത്. അന്ന് അവിടെ കാണാൻ കഴിഞ്ഞത് ശിവഗിരി തന്നെയാണ്, സമാധി മണ്ഡപവും , ശാരദാമഠവും ഗുരുദേവവിഗ്രഹവും കൊടിമരവും ഫ്ളോട്ടും പദയാത്രയും കൊടിതോരണങ്ങളും ചെണ്ടമേളവും ഒക്കെ അവിടെ കാണാൻ കഴിഞ്ഞു .
അന്ന് ഞങ്ങൾക്കും മനസ്സിൽ തോന്നി ( ഒരു പക്ഷെ അന്ന് ഗുരുദേവൻ മനസ്സിൽ തോന്നിപ്പിച്ചതാകാമെന്ന് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു ) അടുത്ത വർഷം ഇതിന്റെ ഒരു ഭാഗമാകണമെന്ന്.
ഗുരുദേവന്റെ അനുഗ്രഹം കൊണ്ട് അടുത്തവർഷം ഞങ്ങൾക്ക് അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. പിന്നീടുള്ള ഓരോ തീർത്ഥാടനവും എനിക്കും എന്റെ സുഹൃത്തക്കൾക്കും ഉത്സവം തന്നെ ആയിരുന്നു. മാസങ്ങൾക്ക് മുൻപേ ഉള്ള തയ്യാറെടുപ്പുകൾ... ഓരോ തീർത്ഥാടനത്തിനുംകൂടുതൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിലൂടെ പലനാട്ടുകാരായ ഒരുപാട് സുഹൃത്ബന്ധങ്ങൾ എനിക്ക് കിട്ടി. ആ സുഹൃത്ബന്ധങ്ങളിൽ ഗുരുദേവ ദർശനങ്ങളെ കുറിച്ച് പ്രഭാഷണം നടത്തുന്ന സുഹൃത്തക്കൾ ഉണ്ടായിരുന്നു.. അവർ എന്നെയും കൂടി
ഉൾപ്പെടുത്തികൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ആ ഗ്രൂപ്പിലൂടെയാണ് ഗുരുദേവനെ കുറിച്ച് അറിയുവാൻ തുടങ്ങിയത്. ഗ്രൂപ്പിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പുസ്തകങ്ങളെയും എന്റെ സുഹൃത്തുക്കളെയും ഒക്കെ ഞാൻ ആശ്രയിച്ചു.അങ്ങനെ ഞാൻ ഗുരുദേവനെ കുറിച്ച് കൂടുതൽ അറിയുവാൻ തുടങ്ങി.. ഞാൻ പഠിക്കാൻ തുടങ്ങി എന്ന് പറയുന്നതാവും കൂടുതൽ ഉചിതം . ഞാൻ പഠിക്കുന്നതിനോടൊപ്പം അത് ഇവിടെ കുറിക്കുമ്പോൾ അത്കൊണ്ട് നിങ്ങളിൽ ഒരാൾക്ക് പ്രയോജനപ്പെട്ടാൽ എനിക്ക് അത് മതി.........
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറീക്കാനും ആണെന്നുള്ള ഭഗവാന്റെ മഹത് വചനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് .......
ഭഗവാൻറെ തൃക്കരങ്ങളാൽ പ്രതിഷ്ഠാപിതമായ മഹാക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥാടന പഥം..........
അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ
ഗുരുദേവന്റെ ക്ഷേത്ര പ്രതിഷ്ഠകളിൽ ആദ്യത്തേ പ്രതിഷ്ഠയാണ് "അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ"
അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന "നെയ്യാറിന്റെ" തീരത്തുള്ള പ്രകൃതി രമണീയമായ സ്ഥലമാണ് അരുവിപ്പുറം. നെയ്യാറിൽ പ്രകൃത്യാൽ രൂപം കൊണ്ട അഗാധഗർത്തത്തെ
"ശങ്കരൻ കുഴി" എന്ന് നാമകരണം ചെയ്തിരിക്കുന്നു.
മരുത്വാമലയിലെ തപസിനു ശേഷം ഗുരുദേവൻ തന്റെ കർമ്മഭൂമിയായി തെരഞ്ഞെടുത്തത് അരുവിപ്പുറമാണ്. അരുവിപ്പുറത്തെ "കൊടി തൂക്കി" മലയിലെ ഗുഹയിലും "നെയ്യാറിന്റെ തീരത്തുള്ള ഗുഹയിലും" ഗുരുദേവൻ തപസ്സനുഷ്ടിച്ചിട്ടുണ്ട്. ജനവാസമില്ലാത്ത ഈ പ്രദേശത്ത് സഞ്ചരിക്കുവാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ചരിത്രം പറയുന്നത് അരുവിപ്പുറത് അല്പം കിഴക്കു മാറി ''മാരായമുട്ടത്ത്" നായർ തറവാട്ടിലെ ബാലൻ പാറപ്പുറത്ത് നിൽക്കുന്ന വെള്ള വസ്ത്രധാരിയായ ഗുരുദേവനെ കണ്ടു. ഗുരുദേവൻ കുട്ടിയെ അരികിലേക്ക് വിളിച്ചു. അപ്പോൾ ഗുഹാമുഖത്തു ഒരു പുലിയുണ്ടായിരുന്നു. പുലിയെ കണ്ടു പേടിച്ച ബാലനോട് "ഭയപ്പെടേണ്ട ... വല്ലാതെ വിശക്കുന്നു മരച്ചീനി കിട്ടുമോ ?'' എന്ന് ചോദിച്ചു ബാലൻ മരച്ചീനിയുമായി തിരികെ എത്തി... ഗുരു പറഞ്ഞത് പ്രകാരം മരച്ചീനി ചുട്ട് ഇലയിൽ വെച്ച ഗുരുദേവന് നൽകി
പിന്നീട് ആ ബാലൻ ഗുരുദേവന്റെ നിത്യസന്ദർശകനായി തീർന്നു.
നായർ തറവാട്ടിൽ ജനിച്ച ആ ബാലൻ കുടുംബാംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ച ഗുരുദേവന്റെ ശിഷ്യനായി മാറി. 19 വയസിൽ വീടുവിട്ടിറങ്ങിയ ''അയ്യപ്പൻപ്പിള്ള '' എന്നയുവാവാവ് 1070 - ൽ ഗുരുദേവൻ സന്യാസദീക്ഷ നൽകി. അദ്ദേഹമാണ് ഭഗവാന്റെ ആദ്യത്തെ ശിഷ്യനായ "ശിവലിംഗദാസ സ്വാമികൾ" ആയി അറിയപ്പെട്ടത്.
ഗുരുദേവന്റെ സഹവാസം കൊണ്ട് പവിത്രമായ ആ പ്രദേശത്തേക്ക് ജനങ്ങൾ ഒഴുകി എത്താൻ തുടങ്ങി. മാറാരോഗങ്ങൾക്കു പരിഹാരവും മനഃശാന്തിയും ഒക്കെ അവിടം സന്ദർശിക്കുന്ന ആളുകൾക്ക് കിട്ടി തുടങ്ങി.അരി തുടങ്ങിയ സാമഗ്രഹികളോട് വന്ന് സ്വാമികളോടും ശിഷ്യന്മാരോടും ഒപ്പം ആളുകൾ വന്ന് ഭക്ഷണം കഴിച്ച മടങ്ങുക പതിവായി. സ്വാമികൾ ഇല്ലാത്ത വേളയിലും ആളുകൾ അവിടെ വന്നു ഭജനം ഇരിക്കുവാനും പ്രാർത്ഥനയിൽ മുഴുകാനും ഒക്കെ തുടങ്ങി. അങ്ങനെ അരുവിപ്പുറം ഒരു മനുഷ്യവാസ സ്ഥലമായി മാറി.
ഗുരുദേവൻ അവിടത്തെ ജനങ്ങളോട് ഒരു "ആരാധനാസ്ഥലം" ഉണ്ടാകണം എന്ന് ഉപദേശിച്ചു. അക്കാലത്തു ഗുരുദേവൻ "പുലിവാതുക്കൽ" കുടുംബം സന്ദർശിക്കാൻ ഇടയായി. ആ കുടുംബത്തിലെ ''വേലായുധൻ വൈദ്യൻ'' ഗുരുദേവന്റെ പരിചയക്കാരനായിരുന്നു. ഗുരുദേവൻ അവിടെ എത്തിയ സമയം വൈദ്യർ അങ്കോട്ടു ക്ഷേത്രത്തിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും കൂടെ വരുന്നു എന്ന് പറഞ്ഞു ഗുരുദേവനും ഒപ്പം കൂടി. കുറച്ചു ദൂരം നടന്നപ്പോൾ ക്ഷേത്രത്തിനു ഒരു തീണ്ടാപ്പാടകലെ ഒരു കല്ല് നാട്ടിയിരുന്ന സ്ഥലത്തു നിന്ന് വളരെ പ്രയാസപ്പെട്ട് വൈദ്യർ ദീപാരാധന തൊഴുതു. കുറെ നേരം കഴിഞ്ഞപ്പോൾ ഒരു പോറ്റികുറച്ച് കളഭം കൊണ്ട് വന്ന് എറിഞ്ഞു കൊടുത്തു വൈദ്യർ മുണ്ട് നിവർത്തിപിടിച്ചു ആ കളഭം എടുത്തു. ഇതു കണ്ട ഗുരുദേവൻ വൈദ്യനോട് ചോദിച്ചു " വൈദ്യരെ ഏത് എന്ത് കഷ്ടമാണ് .... നമുക്ക് തന്നെ ആരാധനാലയം ഉണ്ടാക്കി കൂടെ ... നമുക്ക് ചെയാവുന്നതല്ലേ ഇതൊക്കെ"... അപ്പോൾ വൈദ്യർ വളരെ സങ്കടപ്പെട്ടു കൊണ്ട് പറഞ്ഞു "പൊന്നു സ്വാമി ഉടൻ തന്നെ അതിനു തയ്യാർ ആകേണം വേണ്ടതെല്ലാം ചെയ്യാം''
1063 കുംഭമാസത്തിൽ ശിവരാത്രിക്ക് ഒന്ന് രണ്ടു ദിവസം മുൻപ് സ്വാമി വേലായുധൻ വൈദ്യരെ വിളിച്ചു വരുത്തി. അരുവിപ്പുറത്ത് പൊന്തിക്കിടക്കുന ഒരു പാറ കാണിച്ചു കൊടുത്തിട്ടു പറഞ്ഞു "കല്ലാശാരിയെ വിളിച്ച ഒരു പീഠം കൊത്തി ഉണ്ടാകാൻ പറയണം. ബിംബം സമയത്തു ഉണ്ടാകും. പരമ്പ് കൊണ്ട് ആ സ്ഥലം മറച്ചാൽ മതിയാകും... രണ്ടു ദിവസം കഴിഞ്ഞാൽ ശിവരാത്രി ആണ് നേരത്തെ വിളക്കുകളും മറ്റും വെച്ചുമനോഹരമാക്കണം അത്ര മാത്രം" ഇത് വൈദ്യർ സമ്മതിച്ചു.... ഈ വാർത്ത കാട്ടുതീപോലെ പടർന്നു... അരുവിപ്പുറം ഒരു ഉത്സവ അന്തരീക്ഷമായി മാറി ........
1888 (1063 ) ശിവരാത്രി ദിവസം ഗുരുദേവന്റെ പ്രതിഷ്ഠ നേരിൽ കണ്ട ശിവലിംഗ ദാസ സ്വാമികളുടെ വാക്കുകളിലൂടെ ......
ശിവരാത്രി ദിവസം നേരം പുലർന്നു.... ഗുരുദേവൻ ഒരുപാട് ചിന്താകുലനായി കാണപ്പെട്ടു. ദിനചര്യങ്ങൾ പോലും ഓർമപ്പെടുത്തേണ്ടി വന്നു. പ്രതിഷ്ഠക്ക് വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തി ആയിരുന്നു.
നേരം ഇരുട്ടി തുടങ്ങി... ഗുരുദേവൻ സ്നാനം ചെയ്യാൻ പുറപ്പെട്ടു. ശങ്കരൻ കുഴിയിലാണ് ഗുരുദേവൻ ഇറങ്ങിയത്.. ശിഷ്യന്മാരുടെ എതിർപ്പുകളൊന്നും സ്വാമി വകവെച്ചില്ല.. ആ ഭാഗത്തു മുൻപ് രണ്ട് മൂന്നു പേർ മരണമടഞ്ഞിട്ടുണ്ട്. അതു കൊണ്ട് ആ ഭാഗത്തു ആരും ഇറങ്ങാറില്ല.. ആ സമയത്തു ഭക്തന്മാർ പ്രാർത്ഥനയിൽ മുഴുകിനിന്നു....
സമയം ഒരുപാട് കഴിഞ്ഞു. ഗുരുദേവൻ പൊങ്ങിവരുന്നില്ല.. ഒരു വാക്ക് പോലും ഉച്ചരിക്കുവാൻ ആർക്കും നാവു പൊങ്ങുന്നില്ല.. അപ്പോൾ കാണാം സ്വാമികൾ വലതുകൈയ്യിൽ ശിവ ലിംഗം പൊക്കി പിടിച്ചു ഇടതുകൈ കായികാഭ്യാസികളുടെ പോലെ പായൽ പറ്റിയ പാറച്ചെരുവിൽ ഊന്നി പൊങ്ങി പ്രത്യക്ഷനായി ... ആറ്റിൽ നിന്നും ഉദിച്ചു പൊങ്ങിയ ഭഗവാന്റെ മുഖം നേരെ നോക്കുവാൻ എനിക്ക് കഴിഞ്ഞില്ല... അത്രക്കുണ്ടായിരുന്നു ആ മുഖത്തിൻറെ തേജസ് ...പൂജാ സാധനങ്ങൾ എടുത്തു കൊടുത്തത് ഞാൻ ആയിരുന്നു . അപ്പോഴൊന്നും ഗുരുദേവന്റെ മുഖത്തു നോക്കുവാൻ എനിക്ക് ധൈര്യം വന്നില്ല... ആ സമയത്തു ആകാശത്തു ഒരു കാന്തിക പ്രസരം ഉണ്ടായത് ഞാൻ വ്യക്തമായി കണ്ടു. ആ പ്രഭയുടെ വിശേഷം ശിവലിംഗത്തിൽ ലയിച്ചു എന്നുള്ളതാണ് സത്യം.... അതുറപ്പിക്കാൻ അഷ്ടബന്ധം പീഠത്തിൽ വേണ്ടി വന്നില്ല....
അരുവിപ്പുറത്തേ പ്രതിഷ്ഠയോടു കൂടി കേരളത്തിലെ സർവ്വ ക്ഷേത്രങ്ങളുടെയും കവാടങ്ങൾ ചലിച്ചു തുടങ്ങി... മേൽജാതിക്കാർ കീഴ്ജാതിക്കാരെ പല വിധത്തിൽ പീഡിപ്പിച്ചപ്പോൾ മനംനൊന്ത് ഗുരുദേവൻ ജാതിയിലും മതത്തിലും അനാചാരങ്ങളിലും മുറുകെ പിടിച്ചവർക്കുള്ള മറുപടിയായിട്ടാണ് അരുവിപ്പുറത്തെ പ്രതിഷ്ഠയെ എല്ലാപേരും കണ്ടത്.
"ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്നും, ഈഴവന്റെ കുലതൊഴിൽ കള്ളുചെത്താണെന്നും. അവനു പ്രതിഷ്ഠ ചെയ്യാനുള്ള അവകാശം ഇല്ല എന്നു പറഞ്ഞവരോട് ഗുരുദേവൻ പറഞ്ഞു "ആ മൂഢന്മാർക്ക് അങ്ങനെ വാദിക്കുവാനേ അറിയുകയുള്ളു.....
ഈഴവ ജാതിക്ക് മാത്രം ആരാധിക്കുവാൻ വേണ്ടിയല്ല ഗുരുദേവൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. എല്ലാപേർക്കും ആരെയും പേടിക്കാതെ പ്രാർത്ഥിക്കുവാൻ വേണ്ടിയാണ് .
ചില ഈഴവ പ്രമാണിമാർ ചിലരെ ക്ഷേത്രപ്രവേശനത്തിൽ നിന്നും തടഞ്ഞ് .ഇതു മനസ്സിലാക്കിയ ഗുരുദേവൻ....
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
എന്ന് ക്ഷേത്ര ഭിത്തിയിൽ എഴുതി വച്ചു.........
(തുടരും....)
അമ്പാടി സുജി ദുബായ്




ഓം ശ്രീനാരായണ പരമ ഗുരവേ നമഃ..
ReplyDelete