അറിയിപ്പ്

ബഹുമാന്യരെ ,

ശ്രീ നാരായണ ഗുരുവാൽ രചിക്കപ്പെട്ട വിശിഷ്ട കൃതികൾ പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ഈശ്വരേച്ഛയാൽ രൂപീകൃതമായതാണ് നമദ്ദേവവൃന്ദം ഗുരുകുലം എന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഏകദേശം 1000 പേരാണ് ഇപ്പോൾ ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത് . 

ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഒരു പുതിയ അനുഭവം തീർക്കുന്നതിനായി നാം ഒരു ബ്ലോഗ് തുടങ്ങുതിനെ കുറിച്ച്‌ ആലോചിച്ചതിന്റെ ഭാഗമായി സുധീഷ്‌ വൈക്കം എന്ന അംഗം മുന്നോട്ടു വരികയും ബ്ലോഗിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സമാരംഭിക്കുകയും ചെയ്തിട്ടുള്ള വിവരം സസന്തോഷം അറിയിക്കുന്നു.

ഈ ബ്ലോഗ് ഒരു ഓൺലൈൻ മാഗസിൻ എന്ന പോലെ കൈകാര്യം ചെയ്യാൻ പറ്റുന്നതും മൊബൈൽ ഫോൺ സെറ്റ് ഹാങ്ങ് ആവുന്ന തരത്തിൽ ഡൌൺലോഡുകൾ ഇല്ലാത്ത തരത്തിലുള്ളതും വേണമെങ്കിൽ മാത്രം ഡൌൺലോഡ് ചെയ്യാവുന്നതുമാണ്. 

വിശ്വഗുരുവിനു പ്രസാദമായി ഒരു അമൂല്യ ഓൺലൈൻ ഗ്രന്ഥം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മനസിലായിട്ടുണ്ടാവുമല്ലോ.

എല്ലാ തരത്തിലും ഗുരുവിനായി നമ്മൾ സമർപ്പിക്കുന്ന പ്രസാദമായാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത് ....

ഇത് ബ്ലോഗ് എഡിറ്റോറിയൽ ബോർഡിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക ഉള്ളടക്കം , ലെ ഔട്ട് മുതലായ കാര്യങ്ങളിൽ മീഡിയ അഡ്മിൻ ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതാണ്. എഡിറ്റോറിയൽ ബോർഡ് രൂപീകരണം സംബന്ധിച്ച തീരുമാനങ്ങൾ ബ്ലോഗ് ഗ്രൂപ്പ് രൂപീകരിച്ചത്തിനു ശേഷം അറിയിക്കുന്നതാണ് .

ബ്ലോഗ് പ്രൂഫ് റീഡിങ് നടത്തുന്നതിന്  അഡ്മിൻസ് സഹകരിക്കുമല്ലോ 

എഡിറ്റോറിയൽ ബോർഡിന് വേണ്ടി 

സുധീഷ് വൈക്കം.
MEDIA ADMIN



Comments

  1. ഭഗവാന്റെ ധർമ്മ പ്രചരണം ലക്ഷ്യമിട്ടുള്ള ഈ മഹത് സംരഭത്തിന് സകല വിധ വിജയാശംസകളും . ഗുരുദേവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

    (ജയന്ത് മൂത്തേടത്ത്)

    ReplyDelete
  2. ദൈവമേ കാത്തുകൊൾകങ്ങു!!!!!!

    ReplyDelete
  3. ഒരു പാട്, അനുഗ്രഹങ്ങളോടെ ബ്ലോഗിന്റെ പ്രവർത്തനം വിജയമാകട്ടെ.
    ഇതിലേക്കു വരുന്ന എല്ലാ അംഗങ്ങൾക്കും, അവാച്യയമാഅനുഭൂതിയും
    അനുഗ്രഹവും ഉണ്ടാകട്ടെ.

    .ദൈവമേ കാത്തുകൊൾകങ്ങു !!!!!!

    (ലതാ വൈദ്യർ.)

    ReplyDelete

Post a Comment

Popular posts from this blog

അനുകമ്പാ ദശകം

സ്വാനുഭവഗീതി