Note From Media Admin
D E D I C A T I O N O F T H E B L O G
ബഹുമാന്യരേ ,
വളരെയേറെ ശ്രമങ്ങൾക്കൊടുവിൽ നമ്മുടെ ബ്ലോഗ് ശിവഗിരീശ തൃപ്പാദങ്ങൾക്കുസമർപ്പിക്കാൻകഴിഞ്ഞിരിക്കുന്നുഎന്നതുതന്നെ സന്തോഷവും ആത്മസംതൃപ്തിയും ഉളവാക്കുന്നതാണ്.
ബ്ലോഗ് പണിപ്പുരയിലായിരുന്ന സമയത്ത് എന്നോടൊപ്പം പ്രവർത്തിച്ച ബഹുമാന്യരായ ശ്രീ.മോഹൻ ശ്രീഗുരു, ശ്രീ വിനോദ് ചിറയിൻകീഴ്, ശ്രീമതി സുഗത പ്രമോദ്, ശ്രീമതി സുജ സദാശിവൻ , ശ്രീമതി അംബിളി ഗോപകുമാർ ,ശ്രീമതി സീമ ചെങ്ങന്നൂർ എന്നിവരുടെ ഉപദേശങ്ങൾക്കും സഹായങ്ങൾക്കും നന്ദി പറയാതെ വയ്യ.ഈ ബ്ലോഗ് വരുന്നു എന്നറിഞ്ഞ നിരവധിയായ നമദ്ദേവവൃന്ദം കുടുംബാംഗങ്ങൾ എന്നെ നേരിൽ വിളിച്ചു പ്രോത്സാഹനങ്ങൾ അറിയിച്ചതും മറക്കാവതല്ല.
ഗുരുവിനെക്കുറിച്ചുള്ള സമസ്ത വിവരവും , കൃതികളും , ആലാപനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം സമാഹരിച്ച് ഓൺലൈനിൽ നിലനിർത്തുക എന്നതാണ് ഈ ഭക്തൻ ആഗ്രഹിക്കുന്നത്.
ഏവർക്കും സൗജന്യമായി റഫർ ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ഗ്രന്ഥാവലിയാണ് ഗുരു കൃപയാൽ തയ്യാറാക്കുന്നത്. ബൃഹത്തായ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
തുടക്കം എന്ന നിലയിൽ ഏതാനും കൃതികൾ മാത്രമാണ് ഉൾപ്പെടുത്തുന്നതെങ്കിലും ഉടൻ തന്നെ എല്ലാ കൃതികളും അർഹിക്കുന്ന പ്രാധാന്യത്തിൽതന്നെ ചേർക്കുന്നതാണ്.
എല്ലാം നിർവഹിച്ചു തരാൻ വിശ്വഗുരു ഈ സേവകന് കരുത്തു തരുമെന്ന് പ്രതീക്ഷിക്കുമ്പോൾതന്നെ എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും,സഹകരണവുമെല്ലാം ഗുരുദേവ നാമത്തിൽ അഭ്യർത്ഥിച്ചു നിർത്തട്ടെ !


Comments
Post a Comment