ദീപാർപ്പണം

ദീപാർപ്പണം 

ഭാവ ബന്ധമൊടു സത്യരൂപനാം
ദേവ നിൻ മഹിമയാർന്ന കോവിലിൽ
പാവന പ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ
അല്പമെന്കിലുമതിൻ പ്രഭാങ്കുരം
സൽപതേയിരുൾ തുരന്നു മെല്ലവേ
ശില്പരമൃ പദപീഠഭൂവിൽ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണേ
സ്ഥേമയാർന്ന മണിഭൂഷണത്തിലും തൂമനോജഞ മലർമാല തന്നിലും
ഹേമവിഗ്രഹമരീചി തേടുമീ-
ക്കോമള പ്രഭ വിളങ്ങണേ വിഭോ
മാറ്റി നിൻമുഖരസം മറച്ചിതിൽ
പോറ്റി പുൽകരുതു ധൂമരേഖകൾ
മാറ്റിയന്ന മണിവാതിലൂടെഴും
കാറ്റിലാടരുതിതിൻ ശിഖാഞ്ചലം .
ചീർത്തി നിന്നൊളി തെളിഞ്ഞുപൊങ്ങി നെയ്-
വാർത്തിടായ്കിലുമെരിഞ്ഞു മേൽക്കുമേൽ
നേർത്തിതീശ മിഴിയഞ്ചിടുന്ന നിൻ-
മൂർത്തി മുൻപ് നിഴൽ നിങ്ങി നൽക്കണേ

Comments

Popular posts from this blog

അനുകമ്പാ ദശകം

അറിയിപ്പ്

സ്വാനുഭവഗീതി